കിളിക്കൂട്ടുകാരന്‍
വീട്ടില്‍ ഒരു കിളി വരുമായിരുന്നു. അതിനു തിന എന്ന ധാന്യവും ചെറിയൊരു പാത്രത്തില്‍ വെള്ളവും കൊടുത്തിരുന്നു. അവനത് ഇഷ്ടമായി. അങ്ങനെ ഞങ്ങള്‍ കൂട്ടുകാരുമായി. പിന്നീടവന് എന്റെ കൈകളില്‍ നിന്നു തിന കൊത്തിത്തിന്നു തുടങ്ങി. ഞാന്‍ അവന് അപ്പു എന്നു പേരുമിട്ടു. തിന്നാന്‍ ഒന്നും കിട്ടാത്തപ്പോള്‍ അവന് ജനാലയില്‍ കൊത്തി ശബ്ദമുണ്ടാക്കുകയും എന്നെ വഴക്കു പറയുകയും ചെയ്തു. സ്വാതന്ത്ര്യം കൂടിയപ്പോള്‍ എന്റെ തോളിലും തലയിലും ഇരുന്നു. ഒരുനാള്‍ എന്റെ ഒരു മനുഷ്യസുഹൃത്ത് വീട്ടിലുള്ള നേരമായിരുന്നു അപ്പുവിന്റെ വരവ്. എന്റെ കൈവെള്ളയില്‍ ഇരുന്ന് തിന തിന്നിരുന്ന പാവത്തിനെ അയാള്‍ അട്ടഹസിച്ച് ഭയപ്പെടുത്തി. അവന് പേടിയുടെ ഒച്ചയുണ്ടാക്കി പറന്നു പോയി. പിന്നെ നാളുകളോളം കണ്ടതേയില്ല. പിന്നൊരിക്കല്‍ വന്നു. അകലെ മതിലില്‍ ഇരുന്നു, തിന തിന്നില്ല. വെള്ളം കുടിച്ചതുമില്ല. എന്നെ നോക്കിയിരുന്നു. അവന്റെ പതിവു രീതിക്കു വിരുദ്ധമായി സാവകാശം ചില ശബ്ദങ്ങള്‍. അവയെ ഞാന്‍ മനസിലാക്കിയത് ഇങ്ങനെ: ‘‘ചങ്ങാതീ നീയും ഒരു മനുഷ്യനാണല്ലേ?’’. പിന്നെ പറന്നുപോയ എന്റെ കിളി കൂട്ടുകാരന് ഇനിയും തിരിച്ചു വന്നിട്ടില്ല.
ചങ്ങാതീ നീയും ഒരു മനുഷ്യനാണല്ലേ
ReplyDeleteഅപ്പു അവന്റെ പിശക് തിരുത്തി തിരിച്ചുവരും...
ReplyDelete